സുള്ള്യ: വാട്സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ട ശേഷം യുവാവ് തൂങ്ങിമരിച്ചു. സുള്ള്യ മണ്ടേകോലു ശിവാജിനഗര്‍ സ്വദേശി പുരുഷോത്തം (30) ആണ് മരിച്ചത്. ‘ഓം ശാന്തി. എന്റെ മക്കളെ നന്നായി പരിപാലിക്കൂ, സഹോദരാ..’ എന്ന പോസ്റ്റ് വാട്സ് ആപ്പില്‍ സ്റ്റാറ്റായി ഇട്ട ശേഷമാണ് ജീവനൊടുക്കിയതെന്നു പറയുന്നു. അതേസമയം ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. പ്രേമയാണ് ഭാര്യ. രണ്ടുമക്കളുണ്ട്.
