കാസര്‍കോട്: മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും, കേന്ദ്രസര്‍ക്കാറിന്റെ പ്രധാനമന്ത്രി മത്സ്യയോജനയുടെയും സഹകരണത്തോടെ നടപ്പിലാക്കിയ ചെമ്മീന്‍ കൃഷി വിജയകരമായി വിളവെടുത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ സബ്‌സിഡി നിരക്കിലാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. യുവ വ്യവസായ സംരംഭകരായ കെസി ഇര്‍ഷാദ്, എകെ ഫൈസല്‍ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്. വിളവെടുപ്പു എകെഎം അഷറഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, ഫൗസിയ ഇര്‍ഷാദ്, കെസി ഇര്‍ഷാദ്, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സമീറാ ഫൈസല്‍, വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെഎം ഹനീഫ, സബൂറ, കൗലത്ത് ബീവി, റഹ്‌മാന്‍ ആരിക്കാടി, സെഡ് എ മൊഗ്രാല്‍, ബിഎന്‍ മുഹമ്മദലി, ടിഎം ശുഹൈബ്, എംജിഎ റഹ്‌മാന്‍, ജലീല്‍ കൊപ്പളം, മത്സ്യഫെഡ് ജീവനക്കാര്‍ പ്രസംഗിച്ചു.