കാസർകോട്: വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ തടയുന്നതിനായി മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്നുള്ള വാഹന പരിശോധനയ്ക്കു ജില്ലയിൽ തുടക്കമായി. സംയുക്ത വാഹന പരിശോധനാ ബോധവൽകരണ പദ്ധതിക്ക് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ നേതൃത്വം നൽകി. റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനാണ് പൊലീസും മോട്ടാർ വാഹന വകുപ്പും ചേർന്നു പരിശോധന നടത്തുന്നത്. സംസ്‌ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും ദേശീയപാതയോരത്ത് പരിശോധന നടത്തിയത്.അപകട മേഖലകൾ കേന്ദ്രീകരിച്ചാണ് തുടക്കത്തിൽ പരിശോധന നടത്തുക. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായി വാഹനം ഓടിക്കൻ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കുക, അമിത ഭാരം കയറ്റി സർവീസ് നടത്തുക തുടങ്ങിയവയ്ക്കെതിരെ നടപടി ഉണ്ടാകും. ഡ്രൈവർമാരെ കൂടുതൽ സുരക്ഷാ ബോധമുള്ളവരാക്കി അപ കടങ്ങൾ കുറക്കുന്നതിനുള്ള ബോധവൽകരണ പരിപാടികളും പരിശോധനയുടെ ഭാഗമായി നട ക്കുമെന്നു ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ പറഞ്ഞു. നായന്മാർമൂലയിൽ നടന്ന പരിപാടിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
