പയ്യന്നൂര്‍: അപകടത്തില്‍പ്പെട്ട കാറില്‍ നിന്നു എം ഡി എം എകണ്ടെടുത്തു. മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍, കാടാച്ചി കടമ്പൂരിലെ കെ പി ഷിഹാബുദ്ദീന്‍ (31), കോട്ടൂര്‍, കണിയന്റെ വളപ്പില്‍ സി കെ നിയാസ് (32)താവക്കരയിലെ നിഹാദ് മുഹമ്മദ് (30) എന്നിവരെയാണ് വളപ്പട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പുതിയ തെരുവില്‍ കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിക്കൂടിയപ്പോള്‍ കാറിനകത്തുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടിരുന്നു. ആശുപത്രിയില്‍ പോവുകയാണെന്നാണ് സ്ഥലം വിടും മുമ്പ് യുവാക്കള്‍ പറഞ്ഞിരുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് 1.88 ഗ്രാം എം ഡി എം എ കണ്ടെടുത്തത്. തുടര്‍ന്ന് പരിക്കേറ്റവരെ കണ്ടെത്താന്‍ പൊലീസ് വിവിധ ആശുപത്രികളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാറിനകത്തു നിന്നും ലഭിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോഴാണ് രക്ഷപ്പെട്ടവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്നാണ് കാപ്പ കേസ് പ്രതിയായ നിഹാദ് ഉള്‍പ്പെടെ മൂന്ന് പേരെയും പൊലീസ് അറസ്റ്റു ചെയ്തത്.
