കാസര്‍കോട്: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബേക്കലില്‍ എത്തി. താജ് ഹോട്ടലില്‍ താമസിക്കുന്ന അദ്ദേഹത്തിനു കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ചൊവ്വാഴ്ച രാത്രി ഇന്‍ഡോറില്‍ നിന്നു പ്രത്യേക വിമാനത്തില്‍ മംഗ്‌ളൂരു വിമാനതാവളത്തിലെത്തിയ അദ്ദേഹം കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് കാസര്‍കോട്ടേയ്ക്ക് കാറില്‍ യാത്ര തിരിച്ചത്. തലപ്പാടി സംസ്ഥാന അതിര്‍ത്തി കടന്ന ശേഷം ഹേമന്ത് സോറന്റെ സുരക്ഷ കേരളാ പൊലീസ് ഏറ്റെടുത്തു. കനത്ത പൊലീസ് സുരക്ഷയില്‍ രാത്രി 11 മണിയോടെയാണ് ഹേമന്ത് സോറന്‍ താജ് ഹോട്ടലില്‍ എത്തിയത്. ഭാര്യയും കൂടെ ഉണ്ടായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് താജ്‌ഹോട്ടലില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയിട്ടുള്ളത്.
മാവോയ്‌സ്റ്റ് ആക്രമണ ഭീഷണി നേരിടുന്നവരുടെ പട്ടികയിലുള്ള ഹേമന്ത് സോറന് നിലവില്‍ സെഡ്പ്ലസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.