ബംഗ്‌ളൂരു: പൊതുമരാമത്ത് ക്യാമ്പിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് എഞ്ചിനീയര്‍മാരടക്കം മൂന്നു പേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രി വൈകിയാണ് അപകടം. ജലസേചന വകുപ്പില്‍ ജൂനിയര്‍ എഞ്ചിനീയര്‍മാരായ സര്‍ജാപൂരിലെ മല്ലികാര്‍ജ്ജുന (29), രാംപൂരിലെ ശിവരാജ് (28), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ മെഹബൂബ് (30) എന്നിവരാണ് മരിച്ചത്. റായ്ച്ചൂരില്‍ നിന്നു സിദ്ധന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ദുരന്തത്തിന് ഇടയാക്കിയത്. അമിത വേഗമാണ് അപകടകാരണമെന്നാണ് സംശയം. സിദ്ധന്നൂര്‍ പൊലീസ് കേസെടുത്തു.