കളനാട്ട് പിടിയിലായത് അന്തര്‍ സംസ്ഥാന ചൂതാട്ട സംഘം; വാടകവീട് വളഞ്ഞത് ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തില്‍ അതീവ രഹസ്യമായി, 30 പേര്‍ പിടിയിലായി, 7,76,550 രൂപ പിടിച്ചെടുത്തു

കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കളനാട്, വാണിയാര്‍മൂലയിലെ വാടകവീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 7,76,550 രൂപയുമായി 30 അംഗ അന്തര്‍സംസ്ഥാന ചൂതാട്ട സംഘത്തെ അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാടക വീട് വളഞ്ഞത്. രാത്രി കാലങ്ങളില്‍ വാടക വീട്ടിലേക്ക് ആഡംബര കാറുകളടക്കം വന്നു പോകുന്നത് നാട്ടുകാരില്‍ സംശയത്തിനു ഇടയാക്കിയിരുന്നു. ഈ വിവരം ബേക്കല്‍ ഡിവൈ.എസ്.പിയെ അവര്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്നു വീട്. ചൊവ്വാഴ്ച രാത്രിയിലും നിരവധി പേര്‍ ചൂതാട്ടം നടത്താന്‍ വാടക വീട്ടില്‍ എത്തിയിട്ടുണ്ടെന്നു ഉറപ്പിച്ചതിനു ശേഷമാണ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ആരംഭിച്ചത്. വീടു വളഞ്ഞു വച്ച ശേഷം ഒരാള്‍ പോലും രക്ഷപ്പെടില്ലെന്നു ഉറപ്പാക്കിയാണ് പൊലീസ് സംഘം വീട്ടിനകത്തു കയറിയത്. ഏഴു ലക്ഷത്തില്‍ പരം രൂപയും വാഹനങ്ങളുടെ താക്കോലുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെയും പണവും മേല്‍പ്പറമ്പ് പൊലീസിനു കൈമാറി. എസ്.ഐ വി.കെ അനീഷ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദക്ഷിണ കര്‍ണ്ണാടക, ദേരാ ബയലിലെ നിഷാന്ത് (30), കുന്ദാപുരം, എവര്‍ഗ്രീന്‍ എസ്റ്റേറ്റിലെ സി.കെ അന്‍വര്‍ (60), കാഞ്ഞങ്ങാട്, മാണിക്കോത്ത്, അതിഞ്ഞാലിലെ ജമീല മന്‍സിലില്‍ പി.കെ ഫൈസല്‍ (45), ചിത്താരി കല്ലിങ്കാലിലെ പൊയ്യക്കര ഹൗസില്‍ പി. അജിത്ത് (21), ഹൊസ്ദുര്‍ഗ് ബത്തേരിക്കല്‍ ഹൗസിലെ വി. ഷൈജു (42), ബണ്ട്വാള്‍, ബീമൂടയിലെ ഷമീര്‍ (44), ചെങ്കള, ഏരത്തില്‍ഹൗസില്‍ സി.എ മുഹമ്മദ് ഇഖ്ബാല്‍ (40), കുമ്പള, ബംബ്രാണ, കക്കളം ഹൗസില്‍ ഹനീഫ (40), ഉപ്പിലക്കൈ, അടുക്കത്തു പറമ്പയിലെ കെ. അഭിലാഷന്‍ (39), ഉള്ളാള്‍, ബന്ദികോട്ടൈ, ഭഗവതി നിലയത്തിലെ അര്‍പ്പിത് (34), മാണിക്കോത്ത്, അതിഞ്ഞാലിലെ എം.എസ് ഇബ്രാഹിം (28), കാഞ്ഞങ്ങാട്, മുറിയനാവിയിലെ ടി.കെ ഹൗസില്‍ നൗഷാദ് ടി.കെ (40), അജാനൂര്‍, പുഞ്ചാവിയിലെ ആദര്‍ശ് (25), കുമ്പള, എസ്.ജി.കെ ടെമ്പിള്‍ റോഡിലെ കൃഷ്ണകൃപയില്‍ പ്രവീണ്‍ കുമാര്‍ (38), ഭീമനടി പരപ്പച്ചാലിലെ ചിറമ്മല്‍ ഹൗസില്‍ സി.ഫിറോസ് (41), ചെങ്കള കെ.കെ പുറം കുന്നില്‍ ഹൗസിലെ കെ. സുനില്‍(26), രാവണേശ്വരം, തായല്‍ ഹൗസിലെ ടി.പി അഷ്റഫ് (48), മധൂര്‍, കുഞ്ചാര്‍ സ്‌കൂളിനു സമീപത്തെ മധൂര്‍ ഹൗസില്‍ കെ.എം താഹിര്‍ (27), കാഞ്ഞങ്ങാട് സൗത്ത് ജസ്ന മന്‍സിലില്‍ കെ. ജാസിര്‍ (26), കര്‍ണ്ണാടക ഗദക് ലക്ഷ്മിവാരയിലെ ബന്ദീപ കുറബാര്‍ (48), ബണ്ട്വാള്‍, ബൊള്ളായി ഹൗസില്‍ അബ്ദുല്‍ അസീസ് (38), പെരിയ പൊള്ളക്കടയിലെ പൊള്ളക്കട ഹൗസില്‍ സിദ്ദിഖ് എം.കെ (54), കുമ്പള ശാന്തിപ്പള്ളം കുണ്ടങ്കേരടുക്കയിലെ വീരിയ ഹൗസില്‍ ശരത് (33), ദേലംപാടി പരപ്പയിലെ മൊയ്തു (45), കൊളവയല്‍, പുളിക്കാല്‍ ഹൗസില്‍ കെ. പ്രിയേഷ് (34), കാഞ്ഞങ്ങാട് സൗത്ത് പുതിയ പുരയില്‍ ഹൗസിലെ പി.പി അഷ്റഫ് (39), പുഞ്ചാവി ചീനമാടം ഹൗസിലെ സി. അമീര്‍ (50), കൊളവയലിലെ കെ. രഞ്ജിത്ത് (30), കളനാട്, വാണിയാര്‍മൂലയിലെ മൊഗ്രാല്‍ മന്‍സിലില്‍ മുഹമ്മദ് കുഞ്ഞി (62), കാഞ്ഞങ്ങാട് പടന്നക്കാട്ടെ ഷബീര്‍ (36) എന്നിവരാണ് അറസ്റ്റിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page