കാസര്‍കോട്: മുള്ളേരിയ, മൗവ്വാര്‍, മല്ലമൂലയിലെ സന്തോഷിന്റെ ഭാര്യ ബി. സുമിത്ര (32) അമിത രക്തസ്രാവം മൂലം മരിച്ചു. ചൊവ്വാഴ്ച രാവിലെ ഭക്ഷണം കഴിച്ച ശേഷമാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ മുള്ളേരിയയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മാന്യ, കന്യപ്പാടി, ബടഗമൂലയിലെ പരേതനായ കൃഷ്ണമണിയാണി-കുസുമാവതി ദമ്പതികളുടെ മകളാണ്. മക്കള്‍: ധനേഷ്, ആദര്‍ശ്, അഖിലേഷ്, ആതിര. ഏക സഹോദരി ശുഭ. സുമിത്രയുടെ ആകസ്മിക മരണം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.