-പി പി ചെറിയാന്‍
മെക്കിനി(ഡാളസ്):അമേരിക്കന്‍ ഐക്യനാടുകളില്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡാലസിനടുത്തെ മെക്കിനിയിലെ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവക ക്രിസ്മസ് ആഘോഷം 21ന് ആരംഭിക്കും. ഇടവക മെത്രാപ്പോലീത്ത തോമസ് മാര്‍ ഇവാനിയോസ് നേതൃത്വം നല്‍കും.
21നു വൈകിട്ട് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് മിറക്കിള്‍സ് ഓഫ് ക്രിസ്മസ് പരിപാടിയും ഉണ്ടാവും. 24നു വൈകിട്ട് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് ക്രിസ്മസ് സന്ദേശവും. 25ന് രാവിലെ അഞ്ചുമണിക്ക് നമസ്‌കാരം തുടര്‍ന്ന് തീ ജ്വാലയുടെ ശുശ്രൂഷ,പ്രഭാത നമസ്‌കാരം വിശുദ്ധ കുര്‍ബ്ബാന സ്ലീബ ആഘോഷം എന്നിവയുണ്ടാവും. ഇടവക മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും.
ഇടവക വികാരി വെരി റവ. രാജു ദാനിയേല്‍ കോറെപ്പിസ്‌കോപ്പ, അസിസ്റ്റന്റ് വികാരി ഫാദര്‍ ജോണ്‍ മാത്യു,ട്രസ്റ്റീ നൈനാന്‍ എബ്രഹാം സെക്രട്ടറി അരുണ്‍ ചാണ്ടപ്പിള്ള, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കും.