ഉള്ളാള്‍: സഹോദരി ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങിനെത്തിയ സ്ത്രീ കടലില്‍ മുങ്ങി മരിച്ചു. ദേരേബൈലിലെ പരേതനായ ജഗദീഷ് ഭണ്ഡാരിയുടെ ഭാര്യ ഉഷ (72)യാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഉള്ളാള്‍, സോമേശ്വര്‍ ബീച്ചിലാണ് സംഭവം. ഏതാനും ദിവസം മുമ്പാണ് ഉഷയുടെ സഹോദരി നിഷയുടെ ഭര്‍ത്താവ് കരുണാകര ഭണ്ഡാരി മരിച്ചത്. തിങ്കളാഴ്ച രാവിലെ ചടങ്ങുകള്‍ നടന്നു കൊണ്ടിരിക്കെ ഉഷ കടലിലേക്ക് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കരയ്‌ക്കെടുത്തുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
എന്‍.എം.പി.ടിയില്‍ നാലു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുള്ള ഉഷ അസിസ്റ്റന്റ് സെക്രട്ടറിയായിട്ടാണ് വിരമിച്ചത്.