അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ബൈക്കില്‍ ഇടിച്ച് 46 കാരന് ദാരുണാന്ത്യം. ബല്‍ത്തങ്ങാടി മൂഡബൈലു സ്വദേശി മാധവ ആചാര്യയാണ് മരിച്ചത്. ഞായറാഴ്ച ധര്‍മ്മസ്ഥല-സുബ്രഹ്‌മണ്യ റോഡില്‍ കൊക്കടയ്ക്ക് സമീപം കപിനബാഗിലുവിലാണ് അപകടം. ആന്ധ്രാപ്രദേശില്‍ നിന്ന് അയ്യപ്പഭക്തരുമായി സുബ്രഹ്‌മണ്യയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിടിക്കുകയായിരുന്നു. റോഡില്‍ വീണ ബൈക്ക് യാത്രികന്റെ ദേഹത്ത് ബസിന്റെ പിന്‍ ചക്രം കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആചാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി മരിച്ചു. മരപ്പണിക്കാരനായ ആചാര്യ ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് അപകടം.