കാസര്‍കോട്: ഡിസംബര്‍ 21 മുതല്‍ നടക്കുന്ന ‘മുള്ളേരിയ ഫെസ്റ്റ് സീസണ്‍ 2’ ന് സാക്ഷ്യം വഹിക്കാന്‍ മുള്ളേരിയ ടൗണ്‍ ഒരുങ്ങുന്നു. അഞ്ചുപഞ്ചായത്തുകളുടെ സംഗമ ടൗണും മലയോര കച്ചവട കേന്ദ്രവുമായ മുള്ളേരിയയുടെ ഹൃദയഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ വിശാലമായ സ്ഥലത്താണ് കഴിഞ്ഞവര്‍ഷത്തിന്റെ തുടര്‍ച്ചയെന്നോണം മുള്ളേരിയ ബിസിനസ് അസോസിയേഷന്റെ നേതൃത്വത്തില്‍ മുള്ളേരിയ ഫെസ്റ്റ് സീസണ്‍ 2 സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കായുള്ള മനോഹരമായ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, കാര്‍ഷിക-യന്ത്ര മേള, കൊതിയൂറും വിവിധതരം ഭക്ഷണ സ്റ്റാളുകള്‍, വിവിധയിനം ഷോപ്പിംഗ് സ്റ്റാളുകള്‍ തുടങ്ങിയവ ഫെസ്റ്റിലുണ്ടാവും. കേരളത്തിലങ്ങോളമിങ്ങോളമുള്ള കലാകാരന്മാരുടെ കലാ-സാംസ്‌കാരിക പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന വിസ്മയ രാവുകളാണ് ഇനി മുള്ളേരിയയില്‍ കാണാനാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747071984, 94467724932 മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാം. 9243721235(സ്റ്റാള്‍ അന്വേഷണത്തിന്).
