കാസർകോട്: തെരുവ് നായ ശല്യം രൂക്ഷമാവുന്നുവെന്ന പരാതികൾക്കിടെ നായയുടെ കടിയേറ്റ് മൂന്നു വയസ്സുകാരിക്ക് പരിക്ക്. നഗരത്തിലെ കോട്ടക്കണ്ണി റോഡിലെ സി.ഐ. മുഹമ്മദ് ബഷീറിൻ്റെ മകൾ ഷസ്നക്കാണ് നായയുടെ കടിയേറ്റത്. കവിളത്തും കൈക്കും കടിയേറ്റ കുട്ടിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് കോട്ടക്കണിയിലെ വീട്ടുവളപ്പിൽ വച്ചാണ് സംഭവം. കാസർകോട് നഗരത്തിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും തെരുവുനായ ശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം കാസർകോട് ജനറൽ ആശുപത്രി വളപ്പിൽ വച്ച് മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
