ന്യൂജേഴ്സിക്ക് മുകളില്‍ ചുറ്റിത്തിരിയുന്ന വിമാനം വെടിവെച്ച് വീഴ്ത്തണമെന്ന് ട്രംപ്

-പി പി ചെറിയാന്‍

ന്യൂജേഴ്സി: ന്യൂജേഴ്സിയുടെ ചില ഭാഗങ്ങളില്‍ ചുറ്റിത്തിരിയുന്ന വിമാനങ്ങളും ഡ്രോണുകളും വെടിവെച്ച് വീഴ്ത്തണമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
ന്യൂജേഴ്സിയിലെ വീടുകള്‍ക്ക് മുകളിലൂടെ പറക്കുന്ന വിമാനം താമസക്കാരെ ഭയപ്പെടുത്തുന്നുവെന്നു വെള്ളിയാഴ്ച ട്രംപ് പറഞ്ഞു.
‘രാജ്യത്തുടനീളം മിസ്റ്ററി ഡ്രോണ്‍ ദൃശ്യങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയാണെന്ന് ട്രംപ് ആരോപിച്ചു. അല്ലെങ്കില്‍ അത്തരം ഡ്രോണുകള്‍ വെടിവെച്ചു വീഴ്ത്തണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു.
ന്യൂയോര്‍ക്കിലെയും മേരിലാന്‍ഡിലെയും ദൃശ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ പ്രതിഭാസം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതായി തോന്നുന്നു- വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കമ്മ്യൂണിക്കേഷന്‍സ് അഡൈ്വസര്‍ ജോണ്‍ കിര്‍ബി വെള്ളിയാഴ്ച പറഞ്ഞു
‘ഉടമസ്ഥാവകാശം, പ്രവര്‍ത്തനം, വ്യോമയാനത്തിലെ പ്രത്യാഘാതങ്ങള്‍, ദേശീയ സുരക്ഷ, സ്വകാര്യത എന്നിവയെക്കുറിച്ച് ഈ ഡ്രോണുകളുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും സെനറ്റ് ഹോംലാന്‍ഡ് സെക്യൂരിറ്റി കമ്മിറ്റിയുടെ അന്വേഷണ പാനലിന്റെ അധ്യക്ഷന്‍ സെന. റിച്ചാര്‍ഡ് ബ്ലൂമെന്റല്‍, വെള്ളിയാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page