പി.പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡിസി: നിലവിലുള്ള എഫ്ബിഐ ഡയറക്ടര്‍ക്കു ഏഴു വര്‍ഷം കൂടി കാലാവധി ഉണ്ടായിരിക്കെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തല്‍സ്ഥാനത്തേക്കു കാഷ് പട്ടേലിനെ നാമനിര്‍ദ്ദേശം ചെയ്തു.
ജനുവരിയില്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും മുമ്പ് ഇപ്പോഴത്തെ എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ഡ്രെ തല്‍സ്ഥാനം രാജിവയ്ക്കുമെന്ന് വ്യാഴാഴ്ച പ്രസ്താവിച്ചു. ക്രിസ്റ്റഫര്‍ ഡ്രെയുടെ രാജി വയ്ക്കുന്ന ദിവസം അമേരിക്കയുടെ സുദിനമായിരിക്കുമെന്നു ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഡ്രെ, എഫ്ബിഐ ഡയറക്ടറായിരിക്കെ ട്രംപിനെതിരെ രണ്ടു കുറ്റാരോപണങ്ങള്‍ ഉന്നയിക്കുകയും ഉന്നതതല അന്വേഷണവും നടത്തിയിരുന്നു.