ബംഗ്‌ളൂരു: ഭര്‍തൃമാതാവ് മരണപ്പെട്ടതിന്റെ പിറ്റേന്നാള്‍ ആറും രണ്ടും വയസ്സുള്ള മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി കെട്ടിത്തൂങ്ങി മരിച്ചു. ബംഗ്‌ളൂരുവിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ തുംകൂര്‍ സ്വദേശി സുരേഷി (30)ന്റെ ഭാര്യ കുസുമ (25), മക്കളായ ശ്രീയാന്‍ (6), ശാര്‍വിക് (2) എന്നിവരാണ് മരണപ്പെട്ടത്. സുരേഷിന്റെ മാതാവ് കഴിഞ്ഞ ദിവസം വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. പിറ്റേ ദിവസമാണ് കുട്ടികളെ കൊലപ്പെടുത്തിയ നിലയില്‍ കിടക്കയിലും കുസുമയെ തൂങ്ങി മരിച്ച നിലയിലും കാണപ്പെട്ടത്. പൊലീസ് നടത്തിയ പരിശോധനയില്‍ ശ്രീദേവിയുടെ ശരീരത്തില്‍ നിന്നു ആത്മഹത്യാകുറിപ്പ് കണ്ടെത്തി. ഭര്‍ത്താവിനു ഈഗോ ആണെന്നും സ്വന്തം അമ്മയോട് മാത്രമായിരുന്നു സ്‌നേഹമെന്നും തന്നെയും മക്കളെയും അവഗണിച്ചിരുന്നതായും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഇതിനു ഭര്‍ത്താവിനെ പാഠം പഠിപ്പിക്കുന്നതിനാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുന്നതെന്നു കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
