-പി പി ചെറിയാന്‍
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ അസംസ്‌കൃത പാല്‍ കുടിക്കുന്നവരില്‍ കൂടുതല്‍ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാലിഫോര്‍ണിയയില്‍ കുറഞ്ഞത് 10 രോഗങ്ങളെങ്കിലും അസംസ്‌കൃത പാലുമായി ബന്ധപ്പെട്ടാണെന്നു പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 10 വ്യക്തികളില്‍ നടത്തിയ പരിശോധനയിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചത്. പാല്‍ വിതരണത്തിന്റെ വിപുലമായ പരിശോധന യുഎസ് ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്.