-പി പി ചെറിയാന്
ഗാര്‍ലാന്‍ഡ് (ഡാലസ്): കേരള അസോസിയേഷന് ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം ജനുവരി 4ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്ത്യന്‍ ഫിലിം ആക്ടര്‍ ആന്‍ഡ് പ്രൊഡ്യൂസര്‍ പ്രേം പ്രകാശാണ് മുഖ്യാതിഥി.
ജനുവരി 4ന് വൈകീട്ട് പ്രസിഡണ്ട് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയില്‍ പരിപാടികള്‍ ആരംഭിക്കും. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷത്തിലേക്ക് മുഴുവനാളുകളെയും സെക്രട്ടറി മന്‍ജിത് കൈനിക്കര ക്ഷണിച്ചു.