മലപ്പുറം: പാലക്കാട്ട് ലോറി മറിഞ്ഞ് നാലു വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ വീണ്ടും അപകടം. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ കാറിടിച്ച് കയറി. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം.
പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ കരിമ്പ, പനയംപാടത്ത് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാലു വിദ്യാര്‍ത്ഥിനികളാണ് വ്യാഴാഴ്ച ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. നിയന്ത്രണം തെറ്റിയ ചരക്കുലോറി വിദ്യാര്‍ത്ഥിനികള്‍ക്ക് മേലേക്ക് മറിഞ്ഞായിരുന്നു അപകടം. നാലുപേര്‍ക്കും നാട് കണ്ണീരോടെ യാത്രാമൊഴി നല്‍കുന്നതിനിടയിലാണ് പൊന്നാനിയില്‍ അപകടം ഉണ്ടായത്.
