ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടിലെ ദിണ്ഡിഗല്‍ സിറ്റി ഹോസ്പിറ്റലില്‍ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ ശ്വാസം മുട്ടി മരിച്ചു.
ഒരു കുട്ടിയും മൂന്നു സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുമെന്നു ഫയര്‍ഫോഴ്‌സ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ലിഫ്ടില്‍ കുടുങ്ങിയ ഇവര്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്നു കൂട്ടിച്ചേര്‍ത്തു. 32 പേരെ അപകടത്തില്‍ നിന്നു രക്ഷപ്പെടുത്തി ദിണ്ഡിഗല്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചതായും ഫയര്‍ഫോഴ്‌സ് പറഞ്ഞു. ഇതില്‍ രണ്ടുപേര്‍ ഗുരുതര നിലയിലാണ്. 20 പേര്‍ക്കു തീപിടിത്തത്തിലാണ് പരിക്കേറ്റത്.
