കാസര്‍കോട്: നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാഞ്ഞങ്ങാട്, കോട്ടച്ചേരിയിലെ മലനാട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വേണു (50)വാണ് മരിച്ചത്. കാര്യങ്കോട് സ്വദേശിയും ചാത്തമത്ത്, കടിഞ്ഞിക്കുഴിയില്‍ താമസക്കാരനുമാണ് വേണു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. പിറകോട്ടെടുത്ത ലോറി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേണുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
