നടി കീര്‍ത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഗോവയില്‍ വച്ചായിരുന്നു വിവാഹം. 15 വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് കൊച്ചി സ്വദേശിയായ ആന്റണി തട്ടിലും കീര്‍ത്തിയും വിവാഹിതരാകുന്നത്. തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ നടി പങ്കുവെച്ചു.
പരമ്പരാഗത രീതിയില്‍ വധുവായി അണിഞ്ഞൊരുങ്ങിയാണ് കീര്‍ത്തി ചടങ്ങിനെത്തിയത്. മഞ്ഞയില്‍ പച്ചബോര്‍ഡറുള്ള പട്ടുപുടവയാണ് ധരിച്ചത്. നടന്‍ വിജയ് വിവാഹത്തിനെത്തിയിരുന്നു. ദുബായ് കേന്ദ്രീകരിച്ചുള്ള ബിസിനസ്സുകാരനാണ് ആന്റണി തട്ടില്‍. കഴിഞ്ഞ നവംബര്‍ 19ന് ആയിരുന്നു കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. എന്നാല്‍ ഇതില്‍ കുടുംബമോ താരമോ സ്ഥീരികരണം നല്‍കിയിരുന്നില്ല. പിന്നാലെ നവംബര്‍ 27ന് പ്രണയം പൂവണിയാന്‍ പോകുന്നുവെന്ന വിവരം കീര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ആന്റണിയും കീര്‍ത്തിയും തമ്മിലുള്ള ബന്ധമാണ് ഇന്ന് വിവാഹത്തില്‍ കലാശിച്ചിരിക്കുന്നത്.
നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും ഇളയ മകളായ കീര്‍ത്തി പ്രിയന്‍ ചിത്രമായ ‘ഗീതാഞ്ജലി’യിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം തിരക്കേറിയ താരമായി. മഹാനടിയെന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു.
കീര്‍ത്തിയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്. വിജയ് ചിത്രമായ ‘തെരി’യുടെ ഹിന്ദി റീമേക്കാണ് ‘ബേബി ജോണ്‍’.