കായിക താരങ്ങളെ വളര്‍ത്തുന്നതില്‍ കേരളോത്സവങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നു പ്രമുഖ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ധിന്‍

കാസര്‍കോട്: ഗ്രാമീണ തലങ്ങളില്‍ യുവതി യുവാക്കളില്‍ കലാ കായിക ബോധം വളര്‍ത്തി പുത്തന്‍ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ വര്‍ത്തമാനകാലത്ത് കേരളോത്സവങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടന്ന് ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ധീന്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കേരള ളോത്സവത്തിന്റെ ഭാഗമായുള്ള സ്റ്റേജിതര മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസ്ഹര്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎ സൈമ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വ്യവസായ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സമീമ അന്‍സാരി, സകീന അബ്ദുല്ല, അംഗങ്ങളായ സുകുമാരന്‍ കുതിരപ്പാടി, ഹനീഫ പാറ, സി ബി ജെയിംസ്, കലാഭവന്‍ രാജു, ജമീല അഹമദ്, ജയന്തി, ഉദ്യോഗസ്ഥന്മാരായ പീതാംബരന്‍, സുഗുണകുമാര്‍, പത്മനാഭന്‍, സുജിത്, മുഹമ്മദ് കുഞ്ഞി ജയസൂര്യ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ അഷ്റഫ് നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ 187ല്‍ അടിമുടി അഴിമതി; തിരിമറികള്‍ കണ്ടെത്തി, ലക്ഷങ്ങളുടെ അനധികൃത നടപടികള്‍ക്കു പിരിച്ചുവിടപ്പെട്ട ഭരണസമിതി ഉത്തരവാദിയെന്നു കണ്ടെത്തല്‍

You cannot copy content of this page