അമേരിക്കന്‍ സൂപ്പര്‍മാര്‍ക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം ഫെഡറല്‍ ജഡ്ജി തടഞ്ഞു

-പി പി ചെറിയാന്‍

ഒറിഗോണ്: അമേരിക്കന്‍ സൂപ്പര്‍മാര്‍ക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ആല്‍ബര്‍ട്ട്സണുമായി ക്രോഗറിന്റെ നിര്‍ദിഷ്ട 25 ബില്യണ്‍ ഡോളര്‍ ലയനം ഒറിഗോണിലെ ഒരു ഫെഡറല്‍ ജഡ്ജി തടഞ്ഞു. ലയനം സൂപ്പര്‍മാര്‍ക്കറ്റുകള്‍ തമ്മിലുള്ള മത്സരം പരിമിതപ്പെടുത്തുകയും ഉപഭോക്താക്കള്‍ക്ക് ദോഷം വരുത്തുകയും ചെയ്യുമെന്ന് ഫെഡറല്‍ ജഡ്ജി അഭിപ്രായപ്പെട്ടു.
ഈ വിധി ആല്‍ബെര്‍ട്ടനും ക്രോഗറിനും വലിയ തിരിച്ചടിയാണ്. മാത്രമല്ല ലയന സാധ്യതയെ തളര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ വിധിയെക്കുറിച്ചു ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല.
2022ല്‍ പ്രഖ്യാപിച്ച ലയനം, രാജ്യത്തെ അഞ്ചാമത്തെയും പത്താമത്തെയും വലിയ റീട്ടെയിലര്‍മാര്‍ തമ്മിലായിരുന്നു. സേഫ്വേ, വോണ്‍സ്, ഹാരിസ് ടീറ്റര്‍, ഫ്രെഡ് മേയര്‍ എന്നിവയുള്‍പ്പെടെ ഡസന്‍ കണക്കിന് ഗ്രോസറി ശൃംഖലകള്‍ കമ്പനികള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത ദശകങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റ് മത്സരങ്ങള്‍ അവസാനിക്കുമെന്നും വാള്‍മാര്‍ട്ടിനെയും ആമസോണിനെയും നന്നായി നേരിടാനാണു ക്രോജറും ആല്‍ബര്‍ട്ട്സണും ലയിക്കാന്‍ ആഗ്രഹിച്ചതെന്നും പറയുന്നുണ്ട്.
സൂപ്പര്‍മാര്‍ക്കറ്റുകള്‍ ‘മറ്റ് പലചരക്ക് ചില്ലറ വ്യാപാരികളില്‍ നിന്ന് വ്യത്യസ്തമാണ്’ എന്നും വാള്‍മാര്‍ട്ട്, ആമസോണ്‍, വിപുലമായ ശ്രേണിയിലുള്ള സാധനങ്ങള്‍ വില്‍ക്കുന്ന മറ്റ് കമ്പനികള്‍ എന്നിവയ്ക്ക് നേരിട്ട് എതിരാളികളല്ലെന്നും വിധിയില്‍ പറഞ്ഞു. ലയനം ആല്‍ബര്‍ട്ട്സണും ക്രോഗറും തമ്മിലുള്ള മത്സരം ഇല്ലാതാക്കുമെന്നും ഇത് ഉപഭോക്താക്കള്‍ക്ക് വില വര്‍ദ്ധിക്കാനിടയാക്കുമെന്നും വിധി കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച വൈറ്റ് ഹൗസ് വിധിയെ പിന്തുണച്ചു.
‘വില വര്‍ദ്ധിപ്പിക്കുകയും തൊഴിലാളികളെ ദുര്‍ബലപ്പെടുത്തുകയും ചെറുകിട ബിസിനസുകളെ ദ്രോഹിക്കുകയും ചെയ്യുന്ന വന്‍കിട കോര്‍പ്പറേറ്റ് ലയനങ്ങള്‍ക്കെതിരെ നിലകൊള്ളുന്നതില്‍ ഞങ്ങളുടെ അഡ്മിനിസ്‌ട്രേഷന്‍ അഭിമാനിക്കുന്നു. നാഷണല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ ഡോണന്‍ബര്‍ഗ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page