കാസര്‍കോട്: 14.24 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ധര്‍ബ്ബത്തടുക്ക, ബിലാല്‍ മന്‍സിലിലെ എം. മുഹമ്മദ് ഹനീഫ (40)യെ ആണ് ബദിയഡുക്ക എസ്.ഐ കെ.കെ നിഖിലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ സീതാംഗോളി പെട്രോള്‍ പമ്പിനു സമീപത്തെ പൊതു സ്ഥലത്തു വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു. വില്‍പ്പനയ്ക്കായി കൈയില്‍ സൂക്ഷിച്ചതായിരുന്നു ഇതെന്നു കൂട്ടിച്ചേര്‍ത്തു.
