രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ആഡംബര മക്ലാരന്‍ സ്പോര്‍ട്സ് കാര്‍ രണ്ടായി പിളര്‍ന്ന് രണ്ടു മരണം

-പി പി ചെറിയാന്‍

ഡാലസ്: ഡാളസ്സില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് സ്‌പോര്‍ട്‌സ് മക്ലാരന്‍ കാര്‍ രണ്ടായി പിളര്‍ന്നു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.
ലേക്ക് ഹൈലാന്‍ഡ്സിലെ അബ്രാംസ് റോഡിന്റെ 8500 ബ്ലോക്കില്‍ തിങ്കളാഴ്ച വൈകിട്ട് 3:10 വോടെയാണ് അപകടം
മക്ലാരന്‍ കാറിലുണ്ടായിരുന്ന രണ്ടുപേരും അപകടത്തില്‍ കൊല്ലപ്പെടുകയും കാര്‍ രണ്ടായി പിളരുകയും ചെയ്തു. അപകടത്തില്‍ മരിച്ച രണ്ട് പേര്‍ക്കും പ്രഥമ ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ലെന്നു ഡാളസ് ഫയര്‍-റെസ്‌ക്യൂ പറഞ്ഞു. മറ്റൊരു കാറില്‍ നിന്ന് ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്താണ് അപകടത്തിലേക്ക് നയിച്ചതെന്നോ അപകടത്തില്‍പ്പെട്ട മറ്റ് ഡ്രൈവറുടെ അവസ്ഥയെക്കുറിച്ചോ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page