കോട്ടയം: നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. വില്ലൂന്നി സ്വദേശി നിത്യ ബിജു (20)വാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ആര്‍പ്പൂക്കരയിലാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ യുവതി റോഡിലേക്ക് വീഴുകയും തലയ്ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയവര്‍ നിത്യയെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
