-പി പി ചെറിയാന്
ടെറല്‍(ടെക്സസ്): ഞായറാഴ്ച രാത്രി ട്രാഫിക് സ്റ്റോപ്പില്‍ വെടിയേറ്റ് ഒരു ടെറല്‍ പോലീസ് ഉദ്യോഗസ്ഥന്
മരിച്ചു. രാത്രി 11 മണിക്ക് എസ്. സ്റ്റേറ്റ് ഹൈവേ 34 ന്റെ 1600 ബ്ലോക്കില്‍ ഒരു സൂപ്പര്‍ 8 മോട്ടലിന് സമീപം ഒരു കാര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ പരിശോധിക്കാനായി ശ്രമിക്കുന്നതിനിടെയായിരുന്നു വെടിവപ്പ്. ഓഫീസര്‍ ജേക്കബ് കാന്ഡനോസിനിക്കു നേരെ ഡ്രൈവര്‍ അപ്രതീക്ഷിതമായി നിറയൊഴിക്കുകയായിരുന്നു.
കന്ഡനോസയെ ഫോര്‍ണിയിലെ ബെയ്ലര് സ്കോട്ട് & വൈറ്റ് ഫാമിലി മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംശയിക്കുന്നയാളുടെ ലൈസന്‍സ് പ്ലേറ്റ് വിവരങ്ങള്‍ കാന്‍ഡനോസ ഉദ്യോഗസ്ഥര്‍ക്ക് നല്കി. ഓഫ് ഡ്യൂട്ടി ഓഫീസര്‍മാരും ടെക്സസ് സ്റ്റേറ്റ് ട്രൂപ്പര്‍മാരും പിന്നീട് ടെറലിന് 30 മൈല്‍ കിഴക്ക് വാന്‍ സാന്‍ഡ് കൗണ്ടിയില്‍ കാന്റണ്‍ ഏരിയയില്‍ വാഹനം കണ്ടെത്തിയതായി പോലീസ് ലെഫ്റ്റനന്റ് മേരി ഹൗഗര് പറഞ്ഞു.
ഉദ്യോഗസ്ഥര്‍ ഡ്രോണുകളും ഉപയോഗിച്ച് പ്രദേശം കാല്‍നടയായി തിരഞ്ഞു. സംശയിക്കുന്നയാളെ തിങ്കളാഴ്ച പുലര്‍ച്ചെ 5:30 ന് കസ്റ്റഡിയിലെടുത്തതായും കോഫ്മാന് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു പൊലീസ് വെളിപ്പെടുത്തി.