ബംഗളൂരു: കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ അന്തരിച്ചു. 93 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ബംഗ്ളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
1999 മുതല്‍ 2004 വരെ കര്‍ണ്ണാടക മന്ത്രിയായിരുന്നു. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2009 മുതല്‍ 2012 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്നു. 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണ്ണറായും സേവനമനുഷ്ഠിച്ചു.
1962ല്‍ പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ബംഗ്ളൂരുവിനെ മഹാനഗരമാക്കി മാറ്റുന്നതില്‍ എസ്.എം കൃഷ്ണയുടെ പങ്ക് വലുതായിരുന്നു. 2023ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. 2017ല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന എസ്.എം കൃഷ്ണ വിശ്രമജീവിതത്തിലായിരുന്നു.
