മംഗളൂരു: ഉള്ളാള്‍ ദേശീയ പാതയില്‍ കാറപകടം. ആദംകുദ്രുവിന് സമീപം കാറിടിച്ച് നടന്നുപോവുകയായിരുന്ന സ്ത്രീമരിച്ചു. കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുവീണു. അപകടത്തില്‍ പെട്ട കാറിനെ മറികടക്കാന്‍ ശ്രമിച്ച മറ്റൊരു കാറും കുഴിയില്‍ വീണു. തൊക്കോട്ട് സേവന്തിഗുഡ്ഡെ സ്വദേശി കൃഷ്ണപ്പയുടെ ഭാര്യ ബേബി (65)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അപകടം. ആദംകുദ്രുവിലെ കടയുടമയായ ബേബി ജോലി ചെയ്തു വീട്ടിലേക്ക് വരികയായിരുന്നു. റോഡ് മുറിച്ചുകടക്കുമ്പോള്‍ അമിത വേഗതയിലെത്തിയ ഒരുകാര്‍ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബേബി സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. സ്ത്രീയെ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് വീണു. കാറിനെ മറികടക്കാന്‍ ശ്രമിച്ച മറ്റൊരു കാറും പിന്നാലെ കുഴിയിലേക്ക് പാഞ്ഞു. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവര്‍മാരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസിപി രവിശങ്കര്‍, എസിപി (ട്രാഫിക്) നസ്മ ഫാറൂഖി, സൗത്ത് ട്രാഫിക് പൊലീസ് എന്നിവര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.
