കാസര്‍കോട്: ചന്ദ്രഗിരി റോഡ് ജംഗ്ഷനു സമീപത്ത് പൊതുമരാമത്തു വിഭാഗം സ്ഥാപിച്ച സിസിടിവി ക്യാമറയുടെ തൂണ് ലോറിയിടിച്ചു തകര്‍ന്നു. അപകടം നടന്ന ഉടനെ അമിത വേഗതയില്‍ കടന്നു കളഞ്ഞ ട്രൈലര്‍ ലോറിയെ മഞ്ചേശ്വരത്ത് വച്ച് പിടികൂടി.തിങ്കളാഴ്ച വൈകുന്നേരമാണ് ചന്ദ്രഗിരി ജംഗ്ഷനു സമീപത്തുള്ള ക്യാമറ തൂണില്‍ ഹരിയാന രജിസ്ട്രേഷനിലുള്ള ലോറി ഇടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം അറിയാതെ ഡ്രൈവര്‍ ലോറിയുമായി കടന്നു കളയുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പൊലീസ് ലോറിയെ പിന്തുടര്ന്നു. ഇതിനിടയില്‍ ചെക്ക്പോസ്റ്റിനു സമീപത്തു വച്ച് മഞ്ചേശ്വരം പൊലീസ് ലോറിക്ക് കൈ കാണിച്ചു. നിര്‍ത്താതെ മുന്നോട്ട് നീങ്ങിയ ലോറി ചെക്ക് പോസ്റ്റില്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ ഇറങ്ങിപ്പോയി. പിന്നീട് രക്ഷയില്ലെന്നു തോന്നിയപ്പോഴാണ് ഡ്രൈവര്‍ ലോറിക്കു സമീപത്തേക്ക് തിരിച്ചെത്തിയത്. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
