കാസര്‍കോട്: പുലിപ്പേടിയില്‍ കഴിയുന്ന നാട്ടുകാരെ കൂടുതല്‍ ഭീതിയിലാഴ്ത്തി വീണ്ടും പുലികള്‍ ഇറങ്ങി. പൂവടുക്കയ്ക്ക് സമീപത്തെ അടുക്കത്തൊട്ടിയില്‍ ചൊവ്വാഴ്ച രാവിലെയാണ് പുലികളെ കണ്ടത്. രാജു എന്നയാള്‍ ഓടിക്കുകയായിരുന്ന ജീപ്പിനു കുറുകെ രണ്ടു പുലികള്‍ ഓടിപ്പോവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതു പോലെ ഒരു ചെറിയ പുലിയും വലിയ പുലിയെയുമാണ് രാജു കണ്ടത്. ഇതു സംബന്ധിച്ച് ഇദ്ദേഹം ശബ്ദസന്ദേശം പുറത്തു വിട്ടതോടെയാണ് വിവരം നാടറിഞ്ഞത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
