കളിച്ചുകൊണ്ടിരിക്കെ ഊഞ്ഞാലിന്റെ കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. വിട്ടല്‍ മാടല സ്വദേശി കിഷോറിന്റെ മകള്‍ തീര്‍ത്ഥശ്രീ(8) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം പെരാജെ ബുഡോളിക്ക് സമീപമുള്ള മദാലയിലാണ് സംഭവം. ഷെറ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിട്ടല്‍ പൊലീസ് കേസെടുത്തു.
