-പി പി ചെറിയാന്‍
പ്ലാനോ(ഡാളസ്): 1900 ഡാളസ് പാര്‍ക്ക്വേയിലെ ഹോണ്ടഡ് കാസില്‍ കഫേയില്‍ എലിക്കാഷ്ഠം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്ലാനോ സിറ്റി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ റെസ്റ്റോറന്റ് അടപ്പിച്ചു. ഡ്രൈ സ്റ്റോറേജ് ഏരിയയില്‍ എലിയുടെ സാന്നിധ്യം, ഡൈനിംഗ്-ബാര്‍ ഏരിയകളില്‍ എലിയുടെ സാന്നിധ്യം എന്നിവ ഉള്‍പ്പെടെ ഒന്നിലധികം നിയമലംഘനങ്ങള്‍ റെസ്റ്റോറന്റിനെതിരെ ചുമത്തി.
ഓരോ റസ്റ്റോറന്റിലും ഭക്ഷണം നല്‍കുന്ന സ്ഥലത്തും മറ്റ് സ്ഥലങ്ങളിലും വര്‍ഷംതോറും നാല് പതിവ് പരിശോധന നടത്താറുണ്ട്. പരിശോധനയ്ക്ക് ശേഷം സ്ഥാപനം എലികളെ ചികിത്സിച്ചിട്ടുണ്ടെന്നും എലി ബാധിത പ്രദേശങ്ങള്‍ വൃത്തിയാക്കിയെന്ന് ഉറപ്പാക്കിയ ശേഷം റസ്റ്റോറന്റ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതിനു അനുമതി നല്‍കി.
നവംബര്‍ 10നും 30നും ഇടയില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ റസ്റ്റോറന്റുകളില്‍ 143 പരിശോധനകള്‍ നടത്തിയിരുന്നു.