-പി പി ചെറിയാന്‍
നോവര്‍ക് (ന്യൂജേഴ്സി): നെവാര്‍ക്കില്‍ വെള്ളിയാഴ്ച രാത്രി കാര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ച ആറ് പേരില്‍ രണ്ട് ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ പരിശീലകരും ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
ഹഡ്സണ്‍ കാത്തലിക് ഹെഡ് കോച്ച് ലാമര്‍ മക്നൈറ്റ്, അസിസ്റ്റന്റ് കോച്ച് ബ്രാഡ് കണ്ണിംഗ്ഹാം എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് കാര്‍ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ വായുവിലേക്ക് ഉയര്‍ന്ന കാര്‍ പിന്നീട് ഒരു സപ്പോര്‍ട്ട് കോളത്തില്‍ ഇടിക്കുകയുമായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. കൊല്ലപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ജേഴ്‌സി സിറ്റി മേയര്‍ സ്റ്റീവന്‍ ഫുലോപ് അപകടത്തില്‍ ദുഃഖം പ്രകടിപ്പിച്ചു.
‘പ്രിയപ്പെട്ട രണ്ട് പരിശീലകരുടെ ദാരുണമായ നഷ്ടത്തില്‍ ഹഡ്സണ്‍ കാത്തലിക് ഹൈസ്‌കൂള്‍ സമൂഹവും അനുശോചിച്ചു. തിങ്കളാഴ്ചയിലെ എല്ലാ ഹഡ്‌സണ്‍ കാത്തലിക് ക്ലാസുകളും റദ്ദാക്കി.