നവ്യാനുഭവം പകര്‍ന്ന് കാടറിവ് യാത്ര; റാണിപുരം സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍

കാസര്‍കോട്: വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം വിജ്ഞാനവ്യാപന കേന്ദ്രം, ബോവിക്കാനം ബിഎആര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇക്കോ ക്ലബ്ബിലേയും ഫോറസ്ട്രി ക്ലബ്ബിലേയും വിദ്യാര്‍ത്ഥികള്‍ക്കായി റാണിപുരം ഇക്കോ ടൂറിസം സെന്ററില്‍ കാടറിവ് യാത്രയും പ്രകൃതി പഠന ക്യാമ്പും സംഘടിപ്പിച്ചു. കാടും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ പ്രാധാന്യത്തേയും, കൃഷിയും നാട്ടു ജീവിതവും നിലനില്‍ക്കുന്നതിന് കാട് കാടായി തന്നെ തുടരേണ്ടുന്നതിന്റെ ആവശ്യകതയും വിശദീകരിച്ചു. കുടിവെള്ളത്തിനും ശുദ്ധവായുവിനും വേണ്ടി കാടും മലകളും ബാക്കിയാകേണ്ടതുണ്ടെന്ന് ക്യാമ്പില്‍ അഭിപ്രായമുയര്‍ന്നു. റാണിപുരത്തെ ജൈവ വൈവിധ്യങ്ങളെ തൊട്ടറിഞ്ഞ ക്യാമ്പ് കുട്ടികളില്‍ പുത്തനറിവും കൗതുകവും പകര്‍ന്നു. റിട്ട. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി പ്രഭാകരന്‍ (കോഴിക്കോട്), ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി സത്യന്‍ എന്നിവര്‍ ക്ലാസെടുത്തു. ക്യാമ്പ് ഓഫീസര്‍ പി.സി യശോദ, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ആര്‍ ബിനു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അഞ്ജു എം.ജെ, ലിജോ സെബാസ്റ്റ്യന്‍, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റും അധ്യാപകരുമായ ഉമാദേവി, ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ യു.ആതിര, എ നന്ദ കിഷോര്‍, ആശ എം ഷെട്ടി സംസാരിച്ചു. വിദ്യാര്‍ത്ഥികളായ ആദിദേവ്, നിരഞ്ജന്‍, ഫാത്തിമ അബ്ദുള്ള, വിഘ്‌നേഷ്, അസീമ, സുല്‍ഫ എന്നിവര്‍ ക്യാമ്പ് അവലോകനം നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൈവളിഗെ പെണ്‍കുട്ടിയുടെയും ഓട്ടോ ഡ്രൈവറുടെയും മരണം: പെണ്‍കുട്ടിയെ കാണാതായ രാത്രി ചുറ്റിക്കറങ്ങിയ ബൈക്ക് ആരുടേത്? ബൈക്കില്‍ ഉണ്ടായിരുന്നത് ആരൊക്കെ? ഏറുന്ന ദുരൂഹതകള്‍, മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്ലിലേക്ക്

You cannot copy content of this page