കാസര്‍കോട്: മൂന്നാംകടവില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് കാറിലും മതിലിലും ഇടിച്ചു. ഒഴിവായത് വന്‍ അപകടം. രണ്ട് പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. കര്‍ണ്ണാടകയില്‍ നിന്നും ശബരിമല പോയി തിരിച്ചു വരികയായിരുന്നു ബസ് യാത്രികര്‍. ബീബുംങ്കാല്‍ സ്വദേശിയുടേതാണ് കാര്‍. ഇയാള്‍ പെരിയ ഭാഗത്തേക്ക് പോവുകയായിരുന്നു. മൂന്നാം കടവ് ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ് ആദ്യം കാറില്‍ തട്ടുകയായിരുന്നു. പിന്നീട് മതിലില്‍ ഇടിച്ചു നിന്നു. ബസിലെ രണ്ട് പേര്‍ക്ക് പരിക്കുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്.