ശ്രീനഗര്‍: രണ്ടുപൊലീസുകാരെ ജീപ്പിനുള്ളില്‍ വെടിയേറ്റുമരിച്ച നിലയില്‍ കാണപ്പെട്ടു. ജമ്മു കാശ്മീര്‍ ഉദ്ദംപുരിയിലെ കാളിമഠം ക്ഷേത്രത്തിനടുത്താണ് ഞായറാഴ്ച രാവിലെ പൊലീസുകാരുടെ മൃതദേഹം കാണപ്പെട്ടത്. പൊലീസ് ജീപ്പിനുള്ളിലായിരുന്നു മൃതദേഹം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പൊലീസ് അന്വേഷണം ഊര്‍ജിതപ്പെട്ടുത്തിയിട്ടുണ്ട്.
