കാസർകോട്: മടിക്കൈയിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് കർഷക നേതാവ് കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ(95) അന്തരിച്ചു. സിപിഎം അവിഭക്ത മടിക്കൈ ലോക്കൽ സെക്രട്ടറി, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം, മടിക്കെ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10 മണി മുതൽ മടിക്കൈ കാലിച്ചാംപൊതിയിൽ പൊതുദർശനത്തിന് വച്ചശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജിന് കൈമാറും. ഭാര്യ: പരേതയായ കല്യാണി. മക്കൾ: പ്രഭാകരൻ ( സിപിഎം മടിക്കൈ ലോക്കൽ സെക്രട്ടറി) സരോജിനി സ്വയംപ്രഭ (അംഗൻവാടി അധ്യാപിക), യമുന. മരുമക്കൾ: പ്രീതി (അംഗൻവാടി അധ്യാപിക കണ്ടം കുട്ടിച്ചാൽ), രാജൻ (മുട്ടിച്ചരൽ), ഗംഗാധരൻ (മീങ്ങോത്ത് ), വേണു (മുണ്ടോട്ട് ). സഹോദരങ്ങൾ: പരേതരായ കണ്ണൻ, കൊട്ടൻ, കല്യാണി, കുഞ്ഞമ്പു.
![](https://malayalam.karavaldaily.com/wp-content/uploads/2025/01/IMG-20250119-WA0135.jpg)