വളപ്പില കമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തൃശൂര്‍: കേരളത്തിലെ പ്രമുഖ പരസ്യ ഏജന്‍സിയായ വളപ്പില കമ്മ്യൂണിക്കേഷന്‍സിന്റെ ആധുനിക സംവിധാനങ്ങളോടു കൂടിയ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. തൃശ്ശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ ഫാത്തിമ നഗറില്‍ സ്ഥിതി ചെയ്യുന്ന കോര്‍പ്പറേറ്റ് ഓഫീസ് തൃശൂര്‍ എം.എല്‍.എ പി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മംഗളം എം.ഡി സാജന്‍ വര്‍ഗ്ഗീസ്, കല്യാണ്‍ സില്‍ക്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ് പട്ടാഭിരാമന്‍, ജോസ് ആലുക്കാസ് ഗ്രൂപ്പ് എം.ഡി ജോസ് ആലുക്കാസ്, നന്തിലത്ത് ഗ്രൂപ്പ് ഡയറക്ടര്‍ ഐശ്വര്യ നന്തിലത്ത്, മനോരമ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് ചാണ്ടി, ഫിലിം ആക്ടര്‍ സിജോയ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വളപ്പില കമ്യൂണിക്കേഷന്‍സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍മാരായ ജോണ്‍സ് വളപ്പില, ജെയിംസ് വളപ്പില ഡയറക്ടര്‍മാരായ പോള്‍ വളപ്പില, ലിയോ വളപ്പില എന്നിവര്‍ സംബന്ധിച്ചു. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍, ഗോപു നന്തിലത്ത് ഗ്രൂപ്പ് എം.ഡി ഗോപു നന്തിലത്ത് തുടങ്ങി പ്രമുഖ വ്യക്തികള്‍ ഓഫീസ് സന്ദര്‍ശിച്ചു.
40 വര്‍ഷം മുന്‍പ് ഫാദര്‍ വടക്കന്റെ തൊഴിലാളി പത്രത്തിന്റെ പ്രവര്‍ത്തകന്‍ പോള്‍ വളപ്പില വളരെ ചെറിയ രീതിയില്‍ തുടക്കമിട്ട പരസ്യ സ്ഥാപനമായിരുന്നു വളപ്പില കമ്മ്യൂണിക്കേഷന്‍സ്. അദ്ദേഹത്തിന് കൂട്ടായി മക്കളായ ജോണ്‍സ് വളപ്പിലയും ജെയിംസ് വളപ്പിലയും ചേര്‍ന്നതോടെ വളപ്പില കമ്മ്യൂണിക്കേഷന്‍സ് കൂടുതല്‍ കരുത്തുറ്റതായി. തുടര്‍ന്ന് വൈവിധ്യമായ സേവനങ്ങളിലൂടെ പുതിയ ഉയരങ്ങളിലേക്ക് വളപ്പില കമ്യൂണിക്കേഷന്‍സ് കുതിച്ചു. ഇപ്പോള്‍ പുതിയ തലമുറയായ പോള്‍ വളപ്പിലയിലൂടെയും ലിയോ വളപ്പിലയിലൂടെയും മികവോടെ പ്രയാണം തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പുതിയ തട്ടിപ്പുമായി ‘സ്‌റ്റൈല്‍മാന്‍’ ഇറങ്ങിയിട്ടുണ്ട്; ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കീറും, നിരവധി പേര്‍ തട്ടിപ്പിനു ഇരയായി, കാഞ്ഞങ്ങാട്ടെ പെട്ടിക്കട ഉടമയായ സ്ത്രീയുടെ 2500 രൂപ തട്ടിയത് ബുധനാഴ്ച രാവിലെ

You cannot copy content of this page