ഇടുക്കി: അടിച്ചാല്‍ തിരിച്ചടിക്കണമെന്നും അല്ലെങ്കില്‍ പ്രസ്ഥാനത്തിനു നിലനില്‍പ്പില്ലെന്നും സിപിഎം നേതാവ് എം.എം മണി പറഞ്ഞു. മാത്രമല്ല, തിരിച്ചടിച്ചതു നന്നായെന്നു നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശാന്തന്‍പാറ ഏരിയാ സമ്മേളനത്തിലാണ് വിവാദങ്ങളുടെ തോഴനായ എം.എം മണി വീണ്ടും വിവാദത്തിനു തിരികൊളുത്തിയത്.
തമാശയല്ല താന്‍ പറയുന്നതെന്നും താന്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ നേരിട്ട് തിരിച്ചടിച്ചിട്ടുണ്ടെന്നും മണി പറഞ്ഞു. സൂത്രപ്പണിയും കൊണ്ടു ചുമ്മാതെ പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. താന്‍ ഇപ്പറഞ്ഞതു കേട്ട് നാളെ കവലയില്‍ ഇറങ്ങി സംഘര്‍ഷമുണ്ടാക്കിയാല്‍ കൂടെ ഒരുത്തനും കാണില്ലെന്നു മണി ഓര്‍മ്മിപ്പിച്ചു. അടിച്ചാല്‍ അതു വേണ്ടതായിരുന്നു എന്നു ജനത്തിനു തോന്നണം-മണി തുടര്‍ന്നു പറഞ്ഞു.
