എറണാകുളം: ആലുവ മുപ്പടത്ത് കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രത്തില്‍ തല കുടുങ്ങി യുവാവ് മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി പ്രദീപ് (45) ആണ് മരിച്ചത്. ജോലിക്കു ശേഷം യന്ത്രം കഴുകുന്നതിനിടയിലായിരുന്നു അപകടം. യന്ത്രം ഓണ്‍ ചെയ്ത് വൃത്തിയാക്കുന്നതിനിടയിലാണ് തല മെഷീനില്‍ കുടുങ്ങിയത്. ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഇന്നു പോസ്റ്റുമോര്‍ട്ടം നടത്തും. ഇന്നലെ ഉച്ചക്കായിരുന്നു അപകടം.
