തൃശൂര്‍: സംസ്ഥാനത്തെ പ്രമുഖ അഡ്വെര്‍ടൈസിംഗ് ഏജന്‍സിയായ വളപ്പില കമ്മ്യൂണിക്കേഷന്‍സിന്റെ ഹെഡ് ഓഫീസ് മന്ദിരമായ വളപ്പില ടവര്‍ തൃശൂരില്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ രാവിലെ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ മംഗളം എം.ഡി സാജന്‍ വര്‍ഗീസ്, വളപ്പില ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍മാരായ ജോണ്‍സ്‌പോള്‍, ജെയിംസ് പോള്‍, ഡയറക്ടര്‍മാരായ പോള്‍ വളപ്പില, ലിയോ വളപ്പില പ്രസംഗിച്ചു.
പരസ്യമേഖലയില്‍ വളപ്പില കമ്മ്യൂണിക്കേഷനു 45 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. 25 വര്‍ഷമായി പരസ്യമേഖലയില്‍ വളപ്പില കമ്മ്യൂണിക്കേഷന്‍സ് ഒന്നാം സ്ഥാനത്താണ്.
