കണ്ണൂര്‍: തളിപ്പറമ്പ, തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ദേവസ്വം ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. വഴിപാട് കൗണ്ടറിലെ ക്ലാര്‍ക്ക് ഏഴിലോട്ടെ ഇ.എ ശങ്കരനാരായണനെയാണ് ടി.ടി.കെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. നവംബര്‍ 16ന് ആണ് നടപടിക്ക് ആസ്പദമായ സംഭവം. മാതാവിനൊപ്പം വഴിപാട് കൗണ്ടറിലെത്തിയ പെണ്‍കുട്ടിയോട് അപര്യാദയായി പെരുമാറിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ മാതാവ് അന്നു തന്നെ ദേവസ്വം അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടതോടെയാണ് നടപടി.
