കാസര്‍കോട്: വൈദ്യുതലൈനില്‍ പണിയെടുക്കുന്നതിനിടെ കെ.എസ്.ഇ.ബി കാരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ഭീമനടി പാങ്കയത്തെ ജോജോ ജോര്‍ജ്ജ് കുന്നപ്പള്ളി (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ വെള്ളരിക്കുണ്ട് മില്‍മ്മയ്ക്കടുത്ത് വെച്ചാണ് അപകടം ഉണ്ടായത്. എച്ച്.ടി ലൈനില്‍ പോസ്റ്റ് ഇന്‍സേര്‍ഷന്‍ ചെയ്യവേ ഷോക്കേറ്റ് പോസ്റ്റില്‍ നിന്നും തെറിച്ചു വീണ ജിജോയെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വര്‍ഷങ്ങളോളമായി ഭീമനടി ഇലക്ട്രിസിറ്റി ഓഫീസിനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആളാണ് ജിജോ.
