-പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: റോക്ലാന്‍ഡ് കൗണ്ടിയിലെ ആദ്യ മാര്‍ത്തോമാ ഇടവക ആയ സെന്റ് ജെയിംസ് മാര്‍ത്തോമാ ചര്‍ച്ച് ദേവാലയത്തിന്റെ കൂദാശ പേര്‍ലറിവറില്‍ 7ന് രാവിലെ 9:30നു നടത്തും. മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാമെത്രാപ്പോലീത്തയുടെ അനുഗ്രഹാശിസ്സുകളോടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍പൗലോസ് എപ്പിസ്‌കോപ്പ നിര്‍വഹിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും. സഖറിയാ മാര്‍നിക്കോളോവോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. കോണ്‍ഗ്രെസ്സ്‌മെന്‍ ഹോണ. മൈക്ക്‌ലൗലേര്‍, ഓറഞ്ച് ടൗണ്‍ സൂപ്പര്‍വൈസര്‍ തെരേസ കെന്നി, ക്ലാര്‍ക്സ്‌ടൌണ്‍ സൂപ്പര്‍വൈസര്‍ ജോര്‍ജ് ഹോഹ്‌മാന്‍, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ന്യൂയോര്‍ക്ക് സോണ്‍ പ്രസിഡന്റ് റെവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ് എബ്രഹാം ആശംസ നടത്തും.
ദേവാലയ കൂദാശയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. ഇടവക ഗായക സംഘത്തിന്റെ ഗാനാലാപനവുമുണ്ടാകും. ദേവാലയത്തിലെ ആദ്യ വിശുദ്ധ കുര്‍ബാന ശുശ്രൂഷ ഞായറാഴ്ച രാവിലെ 9 മണിക്ക് നടത്തും. 12 കുട്ടികളുടെ ആദ്യകുര്‍ബാനയും ഇടവക വാര്‍ഷികവും ഉണ്ടായിരിക്കും.
കൂദാശയിലേക്കും പൊതുസമ്മേളനത്തിലേക്കും ശുശ്രൂഷകളിലേക്കും മുഴുവനാളുകളുടെയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.