കാസര്‍കോട്: നഴ്‌സിംഗ് പഠനം നടത്തുന്നതിനു ബാങ്ക് വായ്പ ലഭിക്കാത്ത വിഷമത്തിലാണെന്നു പറയുന്നു വിദ്യാര്‍ത്ഥി വിഷം കഴിച്ച് ജീവനൊടുക്കി. പെരുമ്പടവ്, അടുക്കം, നായ്ക്കുന്നിലെ അക്കരയടുപ്പില്‍ ഹൗസില്‍ ബിനോയിയുടെ മകന്‍ എബിന്‍(18) ആണ് മരിച്ചത്. പ്ലസ്ടുവിനു ശേഷം നഴ്‌സിംഗ് പഠനത്തിനു ചേരാനായിരുന്നു ആഗ്രഹം. വിദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചുവെങ്കിലും ദരിദ്രകുടുംബാംഗമായതിനാല്‍ വായ്പ ലഭിച്ചില്ല. ഇതോടെ എബിന്‍ തളിപ്പറമ്പിലെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ചേര്‍ന്നു. എന്നാല്‍ നഴ്‌സിംഗ് പഠനത്തിനുള്ള അവസരം ഇല്ലാതെ പോയതില്‍ സങ്കടത്തിലായിരുന്ന എബിന്‍ നവംബര്‍ 24നാണ്് വിഷം കഴിച്ചത്. ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. വീട്ടില്‍ അവശനിലയില്‍ കാണപ്പെട്ട എബിനെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വിഷം കഴിച്ച കാര്യം പുറത്തറിഞ്ഞത്. അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്ന എബിന്‍ ബുധനാഴ്ച രാത്രിയാണ് മരണത്തിനു കീഴടങ്ങിയത്.
