കാസര്‍കോട്: മഞ്ചേശ്വരത്ത് മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കടമ്പാര്‍ ഗാന്ധിനഗര്‍ സ്വദേശി മുഹമ്മദ് സത്താറാ(40) മരിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടെ കടമ്പാര്‍ ഇഡിയയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ വച്ചാണ് സംഭവം. കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ പൊട്ടിയപ്പോള്‍ മരത്തടി ദേഹത്ത് വീഴുകയായിരുന്നു. നാട്ടുകാര്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
