കാസര്‍കോട്: ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍, നെരോടിയിലെ പിലാങ്കുനായിക്കിന്റെ ഭാര്യ പാര്‍വ്വതിഭായ് (66) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം വരെ വീടിന്റെ വാതില്‍ തുറന്നു കാണാത്തതിനെ തുടര്‍ന്നു അയല്‍ക്കാര്‍ നോക്കിയപ്പോഴാണ് വീട്ടിനകത്തു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെത്തിക്കും മുമ്പെ തന്നെ മരണം സംഭവിച്ചിരുന്നുവെന്നാണ് ഡോക്ടര്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ രാജപുരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
