കാസര്‍കോട്: ഓട്ടം കഴിഞ്ഞ് റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ രണ്ടു ബാറ്ററികള്‍ ഊരിക്കൊണ്ടു പോയി. ശ്രീകൃഷ്ണ ബസിന്റെ കണ്ടക്ടര്‍ ശ്രീജിത്തിന്റെ പരാതി പ്രകാരം ചീമേനി പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം കയ്യൂരിലാണ് സംഭവം. സര്‍വ്വീസ് അവസാനിച്ച ശേഷം പതിവുപോലെ റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു ബസ്. പിറ്റേന്നാള്‍ രാവിലെ ബസ് സര്‍വ്വീസ് ആരംഭിക്കുവാന്‍ എത്തിയപ്പോള്‍ സ്റ്റാര്‍ട്ടായില്ല. പരിശോധിച്ചപ്പോള്‍ രണ്ടു ബാറ്ററികളും മോഷണം പോയതായി വ്യക്തമായി. 28,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഏതെങ്കിലും വാഹനങ്ങളില്‍ എത്തിയ സംഘമായിരിക്കും മോഷണത്തിനു പിന്നിലെന്നു സംശയിക്കുന്നു. മോഷ്ടാക്കളെ കണ്ടെത്താന്‍ വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം.
